Skip to main content

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം: ജില്ലാതല ക്യാമ്പയിന്‍ നടന്നു

 

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പാലക്കാട് ജില്ലാ യുവജന ബോര്‍ഡ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുഴല്‍മന്ദം സി എ ഹൈസ്‌കൂളില്‍ ജില്ലാതല ലഹരി വിരുദ്ധ കാമ്പയിന്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ് ഉദ്ഘാടനം ചെയ്തു.

എക്‌സൈസ് ഓഫീസര്‍ ഹാരിസ് കുട്ടികള്‍ക്ക് ലഹരിവിരുദ്ധ ക്ലാസ് എടുത്തു. പറളി, നെന്‍മാറ, ചിറ്റൂര്‍, പാലക്കാട്, ആലത്തൂര്‍ എന്നിവിടങ്ങളിലും ക്യാമ്പയിന്‍ നടന്നു. നെന്‍മാറ നേതാജി കോളേജ്, ആലത്തൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുഴല്‍മന്ദം

സി എ എച്ച എച്ച എസ് എസ, പറളി എച്ച് എസ് എസ്, ഗവ. ചിറ്റൂര്‍ കേളേജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം, ബോധവല്‍ക്കരണം എന്നിവയും സംഘടിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ ഷെനിന്‍ മന്ദിരാട് അധ്യക്ഷത വഹിച്ചു.യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ ഉദയകുമാരി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ ഷിജു, അനീഷ്, സ്‌കൂള്‍പ്രിന്‍സിപ്പല്‍ കൃഷ്ണകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ അമല്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ സത്യ പങ്കെടുത്തു.

 

date