Skip to main content

വൈദ്യുതി സുരക്ഷയ്ക്ക് ഊന്നല്‍: വൈദ്യുതി സുരക്ഷാ വാരാചരണത്തിന് തുടക്കമായി

 

വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങളില്‍ സുരക്ഷാ അവബോധം വളര്‍ത്തുന്നതിനുമായി സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യുതി സുരക്ഷാ വാരാചരണത്തിന് പാലക്കാട് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം പാലക്കാട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ നിര്‍വഹിച്ചു. ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ സുജേഷ് പി. ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ എം. ജയപ്രകാശ്, പി. ഷീന, കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരായ പി.വി. ശ്രീറാം, ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ. ഋതീജ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അറുമുഖ പ്രസാദ് തുടങ്ങിയവരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വൈദ്യുതി അപകടങ്ങളില്‍ സമയോചിതമായി രക്ഷാപ്രവര്‍ത്തനം നടത്തിയവരെ കോതകുറുശ്ശി കെ.എസ്.ഇ.ബി സെക്ഷനിലെ ലൈന്‍മാന്‍മാരായ എം. ഫാരിസ് ഖാന്‍, വി. ഹരിമനോജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മാസ്റ്റര്‍ മുഹമ്മദ് സിദാന്‍, മാസ്റ്റര്‍ മുഹമ്മദ് ഷാജഹാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

date