Post Category
മൊബൈല്‍ ആപ്പ് നവീകരിച്ചു: കുടുംബശ്രീ സംരംഭങ്ങള്‍ ഡിജിറ്റല്‍ വിപണിയില്‍ ലഭിക്കും
ഉല്‍പ്പന്നങ്ങളും സേവനങ്ങളും വേഗത്തില്‍ ലഭ്യമാക്കുന്നതിന് കുടുംബശ്രീ യുടെ മൊബൈല്‍ ആപ്പായ പോക്കറ്റ് മാര്‍ട്ട് നവീകരിച്ചു. കുടുംബശ്രീ സംരംങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങളും, ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനിലുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് നവീകരിച്ചത്.
ജി എസ് ടി രജിസ്ട്രേഷനുള്ളതും, ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ കഴിവുള്ളതുമായ സംരംഭകരെ ഉള്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ബോര്‍ഡിങ് വര്‍ക്ക്ഷോപ്പ് താലൂക്ക് ഹാളില്‍ സംഘടിപ്പിച്ചു. ജൂലൈയോടെ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റല്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ സംരംഭകര്‍. അമിഗോസിയ പ്രതിനിധി രാഗി ആപ്പിന്റെ പ്രവര്‍ത്തന രീതികള്‍ വിവരിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്, ഡി പി എം മാരായ ചിന്ദുമാനസ്, ലക്ഷ്മി രാജ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments