Post Category
പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്: തീർപ്പാക്കിയത് 177 പരാതികൾ
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ അദാലത്ത് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന അദാലത്തിൽ 177 പരാതികൾ തീർപ്പാക്കിയതായി കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ അറിയിച്ചു. 221 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.അദാലത്തിന്റെ അവസാന ദിനത്തിൽ 57 പരാതികളാണ് പരിഹരിച്ചത്.
69 പരാതികളാണ് പരിഗണിച്ചത്.
വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുൻപാകെ സമർപ്പിച്ചതും, വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിലെ പരാതികളാണ് അദാലത്തിൽ തീർപ്പാക്കിയത്.
തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ജില്ലാ അദാലത്തിൽ കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ അധ്യക്ഷനായി. മെമ്പർമാരായ സേതുനാരായണൻ, ടി കെ വാസു, എന്നിവരാണ് അദാലത്തിന് നേതൃത്വം നൽകിയത്.
പോലീസ് ഓഫീസർമാർ, റവന്യൂ, കൃഷി, പഞ്ചായത്ത് , പഞ്ചായത്ത്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
date
- Log in to post comments