ലഹരി വിരുദ്ധ ദിനാചാരണം: മലപ്പുറം ജില്ലാ പോലീസ് ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി ആർവിശ്വനാഥ് ഉദ്ഘാടനം ചെയ്തു. മലപ്പുറം സബ്- ഡിവിഷണൽ ഡിവൈഎസ്പി കെ.എം.ബിജു അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും സിനിമാ പ്രവർത്തനകനുമായ എം കുഞ്ഞാപ്പ മുഖ്യ പ്രഭാഷണം നടത്തി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ആർ ബിനു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ലയിലെ നൂറോളം സ്കുളുകളിൽ ലഹരി വിരുദ്ധ പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ പെയിന്റിംഗ്, പോസ്റ്റർ മേക്കിംഗ്, റീൽസ് മേക്കിംഗ് എന്നീ ഇനങ്ങളിലെ വിജയികളും അധ്യാപകരും ഉൾപ്പെടെ 250 ഓളം ആളുകൾ പങ്കെടുത്തു. മത്സര വിജയികൾക്ക് ജില്ലാ പോലീസ് മേധവി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യോഗത്തിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞയെുടുത്തു. മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ ഒ സിബി , മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി അലവി , മലപ്പുറം എസ് എച്ച് ഒ പി വിഷ്ണു , നാർക്കോട്ടിക്ക് സെൽ എസ് ഐ സി വി ബിബിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ നഷാദ് കളപ്പാടൻ, മലപ്പുറം യൂണിറ്റ് ട്രഷറർ സെയ്ദ് എന്നിവർ സംസാരിച്ചു.
- Log in to post comments