Post Category
വോക് ഇൻ ഇന്റർവ്യൂ
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.ടി. ഡി.പി-യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥിനികൾക്ക് കരാട്ടെ പരിശീലനം നൽകുന്നതിന് പരിശീലകയെ തിരഞ്ഞെടുക്കുന്നതിനായി ജൂൺ 30 തിങ്കളാഴ്ച വോക് ഇൻ ഇന്റർവ്യൂ നടത്തും. രാവിലെ 11 ന് ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വെച്ചാണ് വോക്ക്-ഇൻ-ഇന്റർവ്യൂ. സ്ത്രീകളെ മാത്രമാണ് പരിഗണിക്കുന്നത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം. ആധാർ, ജാതി, വിദ്യാഭ്യാസ യോഗ്യത, എക്‌സ്പീരിയൻസ്, കരാട്ടെ പരിശീലകയായി അസോസിയേഷൻ/യൂണിവേഴ്‌സിറ്റി അംഗീകരിച്ച സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് മുൻഗണന. വിശദ വിവരത്തിന് ഫോൺ: 04812 530399.
date
- Log in to post comments