Skip to main content

ട്രോളിംഗ് നിരോധനം ലംഘിച്ച ഫൈബര്‍ വള്ളം പിടിച്ചെടുത്തു

 

 

ട്രോളിംഗ് നിരോധനം നിലനില്‍ക്കെ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ഫൈബര്‍ മത്സ്യബന്ധന വള്ളം ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ഡെവിള്‍സ് എന്ന വ്യക്തിയുടെ ദീപം എന്ന മത്സ്യബന്ധന വള്ളമാണ് പിടിയിലായത്. വള്ളത്തിലെ മത്സ്യം ലേലംചെയ്ത് ലഭിച്ച 1,75,000 രൂപ പിഴയായി ട്രഷറിയില്‍ അടപ്പിച്ചു.

 

അഴീക്കോട് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സമാന്തര ഹാര്‍ബറുകളിലാണ് അനധികൃതമായി മത്സ്യങ്ങളെ ഇറക്കുന്നത്. ചില വള്ളങ്ങള്‍ നിരോധിത വലകള്‍ ഉപയോഗിച്ച് കിളിമീന്‍അരണ മീന്‍ ഉള്‍പ്പെടെ പ്രജനനത്തിന് പാകമായ അടിത്തട്ട് മത്സ്യങ്ങളെ പിടികൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അഴീക്കോട് ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം തീരക്കടലിലും ഫിഷ് ലാന്റിംഗ് അഴിമുഖത്തും ഹാര്‍ബറുകളിലും വ്യാപക പരിശോധന നടത്തിയത്.

 

വള്ളത്തിനെതിരെ തൃശ്ശൂര്‍ എഫ്ഇഒ സി.കെ മനോജിന്റെ റിപ്പോര്‍ട്ടിന്മേല്‍ തൃശ്ശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിയമ നടപടി സ്വീകരിച്ചു. ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമമറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്റ് വിജിലന്‍സ് വിഭാഗം ഓഫീസര്‍മാരായ വി.എന്‍ പ്രശാന്ത്കുമാര്‍വി.എം ഷൈബുസീ റെസ്‌ക്യൂ ഗാര്‍ഡ് നിഷാദ്കൃഷ്ണപ്രസാദ്ഷിഹാബ്ഡ്രൈവര്‍ അഷറഫ് പേബസാര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

date