ലഹരി വിരുദ്ധ ക്യാമ്പുകൾ സംഘടിപ്പിച്ചു
അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനും പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിനുമായി വിവിധ ഇടങ്ങളില്‍ മലപ്പുറം ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. അറവങ്കര ഫൂട്ട് വെല്‍ എക്‌സിം എന്ന സ്ഥാപനത്തില്‍ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ജില്ലാ ലൈബ്രറി ഓഫീസര്‍ ജയപ്രകാശ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അബീദ പുഷ്‌പോധരന്‍ സ്വാഗതം പറഞ്ഞു. നിലമ്പൂര്‍ വടപുറം ടാണ ഹൈലൈറ്റ് സെന്റര്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റ്, മുക്കട്ട ഉപാസ് റബ്ബറൈസ്ഡ് കയര്‍ പ്രോഡക്റ്റ് കമ്പനി, പെരിന്തല്‍മണ്ണ ഏലംകുളം മലബാര്‍ ട്രേഡേഴ്‌സ്, ടി & ടി എടപ്പാള്‍, ഹൈലൈറ്റ് സെന്റര്‍ കണക്ഷന്‍ സെറ്റ് പാറക്കടവ് തിരൂരങ്ങാടി, വൈസി ഫര്‍ണിച്ചര്‍ മരവട്ടം, ഫാല്‍ക്കണ്‍ പാക്ക്‌സ് കാക്കഞ്ചേരി എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ജയന്‍ മഠത്തില്‍, ഉമ്മര്‍ ഫാറൂഖ്, പി.എന്‍.വൃന്ദ, റസീന അരൂര്‍, വിനീഷ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
- Log in to post comments