Skip to main content

പൊഴോലി പറമ്പില്‍ കൃഷിഭവന്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

 

 

അന്നമനട ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്‍ റോഡ്ആയുര്‍വേദ ആശുപത്രിരജിസ്റ്റര്‍ ഓഫീസ്ഇന്‍ഡോര്‍ സ്റ്റേഡിയംകെ.എസ്.ഇ.ബി ഓഫീസ്ഓട്ടിസം സെന്റര്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്കുള്ള പ്രധാന പാതയായ പൊഴോലി പറമ്പില്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ടൈല്‍ വിരിച്ച് നവീകരിക്കുന്നത്.

 

 പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ സതീശന്‍വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ ഇക്ബാല്‍വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു സതീശന്‍ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date