Post Category
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കാടുകുറ്റി ഗ്രാമപഞ്ചായത്തിന്റെയും തൃശ്ശൂര്‍ ആര്യ ഐ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെയും ചിറയത്ത് ഒപ്റ്റിക്കല്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധനയും കുറഞ്ഞ നിരക്കില്‍ കണ്ണടകളും വിതരണം ചെയ്തു.
മൂന്നാം വാര്‍ഡ് മെമ്പര്‍ ഡെയ്‌സി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രാഖി സുരേഷ്, മോഹിനി കുട്ടന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments