Skip to main content

ഡി അഡിക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാ തല ക്യാമ്പയിന്റെ ഭാഗമായി ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈയിഡ് സയന്‍സിലെ വിദ്യാര്‍ഥികള്‍ മലയാലപ്പുഴ നവജീവ കേന്ദ്രം ഡി അഡിക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ നവ്യ നേതൃത്വം നല്‍കി. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ഷംലാ ബീഗം ഫ്ളാഗ് ഓഫ് ചെയ്തു. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍, ലഹരി വിമുക്ത ചികിത്സ കഴിഞ്ഞവരുടെ അനുഭവങ്ങള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കുന്നതിനാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. മലയാപ്പുഴ നവജീവകേന്ദ്രം ഡി അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ.റജി യോഹന്നാന്‍, കൗണ്‍സിലര്‍ അഞ്ജന എന്നിവര്‍ പങ്കെടുത്തു.

date