അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം: ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
പോലീസ് ഇടുക്കി സബ് ഡിവിഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ജില്ലാതല ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. അഡീഷണല്‍ എസ്പി ഇമ്മാനുവല്‍ പോള്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വളര്‍ന്ന് വരുന്ന യുവതലമുറയെ നേര്‍വഴിക്ക് നയിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ലോകം നേരിടുന്ന വലിയ സാമൂഹ്യ വിപത്തായി ലഹരി ഉപയോഗം മാറി. അതിനാലാണ് ലോക രാജ്യങ്ങളെല്ലാം ലഹരി വിരുദ്ധ ക്യാമ്പുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതും, വലിയ തോതില്‍ പണം ചിലവഴിക്കുന്നതും. രാജ്യത്ത് ലഹരി ഉപയോഗത്തില്‍ നമ്മുടെ സംസ്ഥാനം മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ലഹരി ഉപയോഗം മൂന്നിരട്ടി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് സമൂഹത്തിന് നല്ലതല്ല. ഇത് സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതം വളരെ വലുതാണെന്നും അഡീഷണല്‍ എസ്.പി പറഞ്ഞു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ബ്രാന്‍ഡ് അംബാസഡറുമാരായി തെരഞ്ഞെടുത്ത സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് അഡീഷണല്‍ എസ്.പി ഇമ്മാനുവല്‍ പോള്‍ ബാഡ്ജും നല്കി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് മോട്ടിവേഷന്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ അജി അരവിന്ദ് ലഹരി വിരുദ്ധ സെമിനാര്‍ നയിച്ചു.
പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടത്തിയ പരിപാടിയില്‍ ഇടുക്കി ഡി.വൈ.എസ്.പി രാജന്.കെ അരമന അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി മാത്യു ജോര്‍ജ് ലഹരി വിരുദ്ധ സന്ദേശം നല്കി.
ഇടുക്കി സ്റ്റേഷന് ഹൗസ് ഓഫീസര്‍ സന്തോഷ് സജീവ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജു ജോസഫ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ സുരേഷ് ബാബു, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രധാന അധ്യാപിക കെ. ജെ രാധ എന്നിവര്‍ സംസാരിച്ചു.
ചിത്രം: 1) ലഹരി വിരുദ്ധ ദിനാചരണം ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് എ.എസ്.പി ഇമ്മാനുവല്‍ പോള്‍ സംസാരിക്കുന്നു.
2) ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ബ്രാന്‍ഡ് അംബാസ്സഡര്‍ ആയി പ്രഖ്യാപിച്ച സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്ക് എ.എസ്.പി ഇമ്മാനുവല്‍ പോള്‍ ബാഡ്ജ് നല്കുന്നു.
- Log in to post comments