Skip to main content

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം ജൂണ്‍ 27 ന് (വെളളി) : മുതിര്‍ന്ന സംരംഭകരെ ആദരിക്കും

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷവും നിക്ഷേപക സംഗമവും ജൂണ്‍  27 ന് (വെളളി)  ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം നിര്‍വഹിക്കും.  മുതിര്‍ന്ന സംരംഭകരെയും കരകൗശല വിദഗ്ധരെയും ആദരിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍ അധ്യക്ഷനാകും. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി രാധാദേവി, ജില്ലാ വ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസര്‍ വി. ആര്‍ വിനു എന്നിവര്‍ പങ്കെടുക്കും. സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ട്രെന്‍ഡ്‌സ് വിഷയത്തില്‍ ക്ലാസ് ഉണ്ടാകും.  രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍.

date