Skip to main content

സ്വച്ഛ് വിദ്യാലയം പദ്ധതി : അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൗലനാ ആസാദ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ സ്വച്ഛ് വിദ്യാലയം പദ്ധതി പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിലും മദ്രസകളിലും ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു.  സ്വന്തമായി സ്ഥല സൗകര്യമുള്ളവര്‍ക്കും വര്‍ഷത്തേക്ക് വാടകയ്ക്ക് സ്ഥലവും കെട്ടിടവും ഉള്ളവര്‍ക്കും അപേക്ഷിക്കാം.  200 കുട്ടികളെങ്കിലും പഠിക്കുന്ന അംഗീകൃത മദ്രസകള്‍ ആയിരിക്കണം.  അപേക്ഷകര്‍ ടോയിലെറ്റിന്റെ ആവശ്യകത ആണ്‍/പെണ്‍ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കണം.  അപേക്ഷ ഫോമുകള്‍, പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്നിവ www.maef.nic.in, www.minoritywelfare.kerala.gov.in, www.mtwfs.kerala.gov.in  എന്നിവയില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍, ഡിസംബര്‍ 13 നകം മാനേജര്‍, മദ്രസാദ്ധ്യാപക ക്ഷേമനിധി ആഫീസ്, പുതിയറ, കോഴിക്കോട് (ഫോണ്‍ : 0495 25720577) എന്ന വിലാസത്തില്‍ ലഭിക്കണം.  എല്ലാ അപേക്ഷകളും അനുബന്ധ രേഖകളും സ്ഥാപന മേധാവി (മദ്രസ) സാക്ഷ്യപ്പെടുത്തണം.

പി.എന്‍.എക്‌സ്.5125/17

date