Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഇന്‍സുലേറ്റഡ് ഫിഷ് ഹോര്‍ഡിംഗ് ബോക്‌സുകള്‍, വീട്ടുവളപ്പില്‍ പടുതാ കുളങ്ങളില്‍ മത്സ്യകൃഷി, മത്സ്യസെന്റര്‍ റെഡി ടു ഈറ്റ് ആന്‍ഡ് കുക്ക് എന്നീ പദ്ധതികള്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചു.
രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികള്‍/ അനുബന്ധ മത്സ്യത്തൊഴിലാളികള്‍, കുടുംബശ്രീ, സ്വയംസഹായസംഘം, ജെ.എല്‍.ജി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ബന്ധപ്പെട്ട പഞ്ചായത്തുകളിലെ മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ അഞ്ച്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2450773.
date
- Log in to post comments