മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം: ജില്ലാതല ഉദ്ഘാടനം 29ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് -മികവ് 2025- വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 29 രാവിലെ 10.30 ന് ആലപ്പുഴ ജവഹര്‍ ബാലഭവൻ ഓഡിറ്റോറിയത്തില്‍
മത്സ്യബന്ധന, സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കാണ് അവാർഡുകൾ.
എച്ച് സലാം എം എൽ എ അധ്യക്ഷനാകും. വി .ആര്‍ രമേശ് എന്‍ഡോവ്‌മെന്റ് അവാർഡ് പി.പി ചിത്തരഞ്ജന്‍ എം എൽ എ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, നഗരസഭ അധ്യക്ഷ കെ.കെ ജയമ്മ എന്നിവര്‍ വിശിഷ്ടാതിഥികളാകും. മത്സ്യഫെഡ് ചെയർമാൻ റ്റി മനോഹരൻ, മാനേജിംഗ്
ഡയറക്ടര്‍ ഡോ. പി. സഹദേവന്‍ ജില്ലാ മാനേജര്‍ ബി. ഷാനവാസ് , ജനപ്രതിനിധികൾ, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
(പിആർ/എഎൽപി/1859)
- Log in to post comments