Skip to main content

ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

 ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും  ആര്‍.ജി.എസ്.എ ബ്ലോക്ക്  മാനേജ്‌മെന്റ്  യൂണിറ്റും ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  'സേ നോ ടു ഡ്രഗ്‌സ,് യെസ് ടു ലൈഫ്’  പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസും സൗഹൃദ ഫുട്‌ബോള്‍ മത്സരവും നടത്തി. ക്ലാപ്പന എസ്.വി.എച്ച്.എസ്.എസില്‍   ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം  എസ്. ശ്രീലത അധ്യക്ഷയായി..  ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സുധീര്‍ കാരിക്കല്‍ ക്ലാസ്് നയിച്ചു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ദീപ്തി രവീന്ദ്രന്‍,  സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഷീജ, മാനേജര്‍  ജയചന്ദ്രന്‍, പ്രസിഡന്റ് ക്ലാപ്പന ഷിബു, ആര്‍.ജി.എസ്.എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍  എന്‍.സി.അഞ്ജന,   പഞ്ചായത്ത് സെക്രട്ടറി കെ.ഐ.ഫൈസല്‍ അഹമ്മദ്   തുടങ്ങിയവര്‍ പങ്കെടുത്തു. ഓച്ചിറ ഒയാസിസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശം ഉള്‍കൊള്ളുന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരം വള്ളിക്കാവ് ആന്‍ ഫീല്‍ഡ് ടര്‍ഫ് ഗ്രൗണ്ടില്‍ നടന്നു.

date