Skip to main content

പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളില്‍ 2025 -2026 അദ്ധ്യയന വര്‍ഷത്തില്‍ എല്‍.കെ.ജി, ഒന്നാം ക്ലാസ് എന്നിവയില്‍ പുതുതായി അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കുന്നു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, അഡ്മിഷന്‍ നേടുന്ന സ്‌ക്കൂളുകളില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രം എന്നിവ സഹിതം https://services.unorganisedwssb.org/index.php/home  ലിങ്ക് വഴി ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ച് ജൂലൈ ഒന്‍പതിനകം അപേക്ഷയും അനുബന്ധ രേഖകളും കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, മലപ്പുറം ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 0483 2730400.

 

date