Post Category
ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
നാറാത്ത് ഗ്രാമപഞ്ചായത്ത് ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശന് പരിപാടി ഉദ്ഘാടനം ചെയ്തു. 'സ്ത്രീയും ആരോഗ്യവും' എന്ന വിഷയത്തില്‍ ഡോ. ശ്രീലക്ഷ്മി ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ ശ്യാമള അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വി ഗിരിജ, കാണി ചന്ദ്രന്, ഹെഡ് ക്ലാര്‍ക്ക് കെ രതീഷ്, കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ശില്പ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments