Skip to main content

ക്വിസ് മത്സരം സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ ആയുര്‍വേദ ആശുപതിയില്‍ നടന്ന മത്സരത്തില്‍ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂളിലെ ടി. യദുശ്രീ ഒന്നാം സ്ഥാനവും ചൊക്ലി രാമവിലാസം എച്ച് എസ് എസിലെ സായി കൃഷ്ണ രണ്ടാം സ്ഥാനവും പടിയൂര്‍ ജി എച്ച് എസ് എസിലെ കൈലാസ് കെ നമ്പ്യാര്‍ മൂന്നാം സ്ഥാനവും നേടി. ജൂണ്‍ 19 ന് നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 28 വിദ്യാര്‍ഥികളാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

date