Post Category
മേഖലാതല അവലോകന യോഗം ജൂലൈ ഒന്നിന് കണ്ണൂരില്‍
മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നാല് ജില്ലകളുടെ മേഖലാതല അവലോകന യോഗം ജൂലൈ ഒന്ന് ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതല്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ വിവിധ വികസന പദ്ധതികള്‍ യോഗത്തില്‍ അവലോകനം ചെയ്യും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഡിജിപി, നാലു ജില്ലകളിലെ ജില്ലാ കലക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
date
- Log in to post comments