Post Category
സൗജന്യ ചികിത്സ
ലഹരി വിമുക്ത ചികിത്സക്കായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒ.പി വഴി മദ്യപാനം, മറ്റു ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം മൂലം ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും, ഡീ-അഡിക്ഷന്‍ ചികിത്സയ്ക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമുളളവര്‍ക്കും കണ്‍സല്‍ട്ടേഷന്‍, കൗണ്‍സിലിങ്ങ്, മരുന്നുകള്‍ എന്നിവ സൗജന്യമായി നല്‍കുന്നു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഒ.പി സമയം. മറ്റു ദിവസങ്ങളില്‍ ഇതര മാനസിക രോഗങ്ങള്‍ക്കായുളള ഒ.പിയും പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ 0497 2706666 എന്ന നമ്പറില്‍ ബന്ധപ്പെടാം.
date
- Log in to post comments