Post Category
വെറ്ററിനറി സര്‍വകലാശാലയിലെ പ്രവേശനം- ജൂലൈ നാല് വരെ അപേക്ഷിക്കാം
കേരള വെറ്ററിനറി സര്‍വകലാശാല നടത്തിവരുന്ന എം.എസ്.സി, ബിഎസ്.സി (പി.പി.ബി.എം), ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി ജൂലൈ നാല് വരെ നീട്ടി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബുകള്‍, പഠനസൗകര്യങ്ങള്‍, പരിചയസമ്പന്നരായ അധ്യാപകര്‍ എന്നിവ സര്‍വകലാശാലയുടെ പ്രത്യേകതയാണ്. ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും അനന്തസാധ്യതകളുള്ള ഈ കോഴ്സുകള്‍ക്ക് നിരവധി തൊഴില്‍ മേഖലകളില്‍ അവസരങ്ങളുണ്ട്. കോഴ്സുകളുടെ വിശദാംശങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 209272, 209269, 9562367900, 9446994414.
date
- Log in to post comments