പേവിഷബാധ: സ്കൂൾ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച ( ജൂൺ 30)
ആരോഗ്യ കുടുംബക്ഷേമ വകുപ്പ,് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പേവിഷബാധ ബോധവൽക്കരണ ക്യാമ്പയിൻ നടത്തുന്നു. പേവിഷബാധയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരും വിദ്യാർഥികളും ചെയ്യേണ്ട കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാതല ഉദ്ഘാടനം കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച (ജൂൺ 30)
രാവിലെ 10ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അധ്യക്ഷത വഹിക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി. മഞ്ജുള, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ആർ. ദീപ എന്നിവർ പങ്കെടുക്കും. തുടർന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെസ്സി സണ്ണി ബോധവൽക്കരണ ക്ലാസ് എടുക്കും.
ക്യാമ്പയിന്റെ ലക്ഷ്യം
* സ്കൂൾ കോമ്പൗണ്ടിൽ തെരുവുനായ്ക്കൾ പെരുകുന്നത് തടയുന്നതിനായി സ്കൂൾ പരിസരം ശുചീകരിച്ച്് ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കൽ .
* രോഗം പരത്തുന്ന മൃഗങ്ങൾ, പകരുന്ന രീതി എന്നിവയേക്കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തൽ.
* മൃഗങ്ങളുടെ കടി,മാന്തൽ, പോറൽ എന്നിവ ഏറ്റാൽ രക്ഷിതാക്കളേയോ അധ്യാപകരേയോ ഉടനടി വിവരം അറിയിക്കാൻ കുട്ടികളെ പ്രാപ്തരാക്കൽ.
* സ്കൂളിലേക്ക് വരുന്ന വഴിയിൽ തെരുവുനായ ആക്രമിച്ചാൽ നിർബന്ധമായും സ്കൂൾ ടീച്ചറോട് പറയേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തൽ.
കുട്ടികളെ പ്രാപ്തരാക്കൽ.
* പ്രഥമശുശ്രൂഷ നൽകിയശേഷം എത്രയും വേഗം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു വാക്സിൻ നൽകൽ.
* സ്കൂളിൽ പ്രഥമശുശ്രൂഷ കിറ്റ് കരുതേണ്ടതിന്റെയും അതിൽ കൈയുറ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തൽ.
- Log in to post comments