Skip to main content

കളമശേരി ഗവ: ഐ.ടി.ഐ യില്‍ തൊഴില്‍മേള 4, 5 തീയതികളില്‍

 

കൊച്ചി: സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ സ്‌പെക്ട്രം 2.0 തൊഴില്‍ മേള 2017 സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ  തൊഴില്‍മേള ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ കളമശേരി ഗവ: ഐ.ടി.ഐ യില്‍ നടക്കും. വിവിധ ട്രേഡുകളിലായി ഗവ:/പ്രൈവറ്റ് ഐ.ടി.ഐ കളില്‍ നിന്നും വിജയിച്ച ട്രെയിനികള്‍ക്ക്  നൂറിലധികം കമ്പനികളില്‍ ആയിരത്തില്‍പ്പരം തൊഴിലവസരങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേള കളമശേരി എം.എല്‍.എ വി.കെ.ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം  ചെയ്യും. കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ കളകട്ര്‍ കെ. മുഹമ്മദ് വൈ സഫീറുളള ആദ്യ നിയമന ഉത്തരവ് നല്‍കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2555505, 8075226853.

date