ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആചരിച്ചു
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ പ്രശാന്തചന്ദ്ര മഹലനോബിസിന്റെ ജന്മദിനമാണ് സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നത്.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. വി.പി.ജഗതിരാജ് ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന് ഉതകുംവിധം കൃത്യമായ വിവരശേഖണം നടത്തി വിശകലനം ചെയ്ത് പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.കിരണ്‍ അധ്യക്ഷനായി. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ എം.മോനിഷ, പി.വി. എബ്രഹാം,എം.എല്‍ നഹാസ്, യു.ചിന്തു, എച്ച്.സബീന എന്നിവര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മേഖലയിലെ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നയിച്ചു.
ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ വെളിയം ഗ്രാമപഞ്ചായത്തില്‍ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പാക്കിയ 'മാലയില്‍ പരുത്തിയറ' നീര്‍ത്തട സംരക്ഷണ പദ്ധതിയുടെ വിലയിരുത്തല്‍ പഠന റിപ്പോര്‍ട്ട് പ്രൊഫ. ഡോ. വി.പി.ജഗതിരാജും സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. സുഭാഷും ചേര്‍ന്ന് പ്രകാശനം ചെയ്തു. ജില്ലാ, താലൂക്ക് ഓഫീസുകളിലെ ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ഓണ്‍ലൈന്‍ ക്വിസ് മത്സരവിജയികളായ ജീവനക്കാര്‍ക്ക് സമ്മാനദാനവും നടത്തി.
റിസര്‍ച്ച് ഓഫീസര്‍ കെ സുരേഷ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ഡോ ആര്‍. സുഭാഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.ആര്‍ ജയഗീത, ടൗണ്‍ പ്ലാനര്‍ ആര്‍.ബിജി, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ടി.ഫ്‌ളോറന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments