ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ; നേവി സംഘവും രംഗത്ത്
പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. ഫയർ ഫോഴ്സ് സ്കൂബ ടീം, എൻ.ഡി.ആർ.എഫിന്റെ 30 അംഗ സംഘം എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ( ജൂൺ 25) രാവിലെ 7 മുതൽ ആരംഭിച്ച തിരച്ചിൽ വൈകിട്ട് 8 ഓടെയാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് അവസാനിപ്പിച്ചത്. ഇന്ന് ( ജൂൺ 26) രാവിലെ 7.30 മുതൽ നേവിയുടെ ഒരു ടീമും, എൻ.ഡി.ആർ.എഫി ന്റെ രണ്ട് ടീമുകളും, ഫയർ ഫോഴ്സ്, രണ്ട് സ്കൂബ ടീമുകളും അടങ്ങുന്ന അഞ്ച് സംഘങ്ങളായിട്ടാണ് മണികണ്ഠൻ ചാൽ മുതൽ ഭൂതത്താൻ കെട്ട് വരെ വരുന്ന പ്രദേശങ്ങൾ വ്യാപകമായി തിരച്ചിൽ നടത്തിയത്. ആന്റണി ജോൺ എം.എൽ.എയും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യനും കോതമംഗലം താലൂക്ക് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘവും രണ്ടാം ദിവസവും രാവിലെ മുതൽ പ്രദേശത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
- Log in to post comments