കടമക്കുടിയിൽ പൈപ്പ് പൊട്ടി കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ
കടമക്കുടി പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പുഴയിൽ പൊട്ടിയതിനെ തുടർന്ന് കോതാട്, മൂലമ്പിള്ളി എന്നിവിടങ്ങളിൽ ഉണ്ടായ കുടിവെള്ള ക്ഷാമത്തിൻ്റെ സ്ഥിതി നേരിട്ടറിയാൻ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് ക്യാമ്പ് ചെയ്തു പൈപ്പിൻ്റെ അറ്റകുറ്റപ്പണികൾക്കു നേതൃത്വം നൽകുന്ന വാട്ടർ അതോറിറ്റി ജീവനക്കാരെ കണ്ട് വിവരങ്ങൾ തിരക്കി.
കാര്യങ്ങൾ പുരോഗമിക്കുന്നതായും കുടിവെള്ള ക്ഷാമത്തിൽ കുറവ് വന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജലവിതരണം സാധാരണ നിലയിലാകാൻ ഏതാനും ദിവസങ്ങൾ കൂടി എടുക്കും. ദുഷ്കരമായ ജോലിയാണ് നടക്കുന്നത്.
ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽ ആഗസ്റ്റിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നീതു മോഹൻ, അസിസ്റ്റന്റ് എഞ്ചിനീയർ കെ എസ് ഉത്തര , എം രാജീവ്, കെ എം വൈഷ്ണ എന്നിവരാണ് അറ്റകുറ്റപ്പണികൾക്കു നേതൃത്വം നൽകുന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ.
ജലവിതരണം പൂർണ തോതിലാക്കാൻ അതിയായി അധ്വാനിക്കുന്ന ഉദ്യോഗസ്ഥരെ ഉണ്ണിക്കൃഷ്ണൻ അഭിനന്ദിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അദ്ദേഹം തിരുവനന്തപുരത്ത് എത്തി ജലവിഭവമന്ത്രിക്കു നേരിട്ടു നിവേദനം നൽകിയിരുന്നു. വാട്ടർ അതോറിറ്റി എം ഡിയുമായി സംസാരിക്കുകയും ചെയ്തു.
- Log in to post comments