Skip to main content

ഓണത്തിന് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി തൈകളുമായി മരട് നഗരസഭ

 

 

മരട് നഗരസഭയും കൃഷിഭവനും സംയുക്തമായി ഓണത്തിന് പൂക്കളമൊരുക്കാനായി ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു.

 

സ്ഥിരം സമിതി അധ്യക്ഷൻമാരായ റിയാസ് കെ മുഹമ്മദ്, റിനി തോമസ്, ശോഭ ചന്ദ്രൻ, ബേബി പോൾ,

പി.ഡി. രാജേഷ്, ബെൻഷാദ് നടുവില വീട്, മിനി ഷാജി,എ.കെ. അഫ്സൽ, ഷീജ സാൻകുമാർ, സിബി സേവ്യർ,മോളി ഡെന്നി , ദിഷ പ്രതാപൻ, ജയ ജോസഫ്, സീമ. കെ. വി, ഉഷ സഹദേവൻ, അനീഷ് കുമാർ,കൃഷി ഓഫീസർ അഞ്ജലി ഭദ്ര , അസി.കൃഷി ഓഫീസർ ലാലി തുടങ്ങിയവർ പങ്കെടുത്തു. 

 

ഗ്രൂപ്പു കർഷകർക്കായാണ് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തത്. ഓണക്കാലത്ത് പൂക്കളമൊരുക്കാൻ പാകകാമുന്ന തൈകൾ സൗജന്യമായാണ് ഗ്രൂപ്പു കർഷകർക്ക് നൽകിയത്.

date