Post Category
പെന്‍ഷന്‍ മസ്റ്ററിംഗ് ഉറപ്പുവരുത്തണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ 2025 വര്‍ഷത്തെ പെന്‍ഷന്‍ മസ്റ്ററിംഗ് ഉറപ്പുവരുത്തണം. 2025 വര്‍ഷത്തെ വാര്‍ഷിക മസ്റ്ററിംഗ് ചെയ്യാത്തവര്‍ ആധാര്‍ കാര്‍ഡും പെന്‍ഷന്‍ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ എത്തി വാര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ആഗസ്റ്റ് 24വരെ പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യാനാകും. അക്ഷയ സെന്ററുകള്‍ വഴി നടത്തുന്ന മസ്റ്ററിംഗ് പരാജയപ്പെട്ടവര്‍ മസ്റ്റര്‍ പരാജയപ്പെട്ട റിപ്പോര്‍ട്ടും ലൈഫ് സര്‍ട്ടിഫിക്കറ്റും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. മസ്റ്ററിംഗ് നടത്താത്ത പെന്‍ഷന്‍കാര്‍ക്ക് തുടര്‍ന്നുള്ള പെന്‍ഷന്‍ ലഭിക്കുന്നതല്ല.
date
- Log in to post comments