Post Category
യുവ സാഹിത്യക്യാമ്പ്; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവ സാഹിത്യകാര്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത രചനകളോടൊപ്പം വയസ് തെളിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ബയോഡാറ്റ, വാട്സ് ആപ്പ് നമ്പര്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. കവിത 60 വരിയിലും കഥ എട്ട് ഫുള്‍ സ്‌കാപ്പ് പേജിലും കവിയരുത്. മലയാളത്തില്‍ രചിച്ച് ഡി റ്റി പി ചെയ്ത രചനയോടൊപ്പം എഴുത്തുകാരന്റെ പേരും മേല്‍വിലാസവും സഹിതം ജൂലൈ 10 നകം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം കുടപ്പനക്കുന്ന് പിഒ, തിരുവനന്തപുരം - 695043 വിലാസത്തിലോ sahithyacamp1@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ലഭിക്കണം.
date
- Log in to post comments