Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ രാമന്തളി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കോട് ഫിഷ് ലാന്റിംഗ് സെന്ററിന്റെ നടത്തിപ്പിന് സഹകരണ സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ജൂലൈ 15 ന് വൈകീട്ട് മൂന്ന് മണിവരെ അപേക്ഷിക്കാം.

ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ മയ്യില്‍ വില്ലേജിലെ ചട്ടുകപ്പാറയിലുള്ള 'ആരൂഢം' കെട്ടിട സമുച്ചയത്തിലെ ഓഡിറ്റോറിയവും കോമണ്‍ വര്‍ക്ക് സ്പേസും ഉള്‍പ്പെടുന്ന സംവിധാനങ്ങളുടെ നടത്തിപ്പിനായി താല്‍പര്യപത്രം ക്ഷണിച്ചു. ജൂലൈ 15 ന് വൈകീട്ട് മൂന്ന് മണിവരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ kannurdp.lsgkerala@gov.in, tender.lsgkerala.gov.in വെബ്സൈറ്റുകളിലും ജില്ലാപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും.

date