Skip to main content

എം.ബി.എ സീറ്റൊഴിവ്

തിരുവനന്തപുരം
നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻ്റിൽ (കിക്മ) 2025-27 എം.ബി.എ (ഫുള്‍ ടൈം) ബാച്ചില്‍  ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇതിലേക്കായി ചേര്‍ത്തല ദീപിക ജംഗ്ഷനിലുള്ള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ അഞ്ചിന് രാവിലെ 10 മുതല്‍ ഓൺലൈൻ അഭിമുഖം നടത്തും.

 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദവും, പ്രവേശന പരീക്ഷ സ്‌കോറും ആണ് അടിസ്ഥാന യോഗ്യത. 

സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.ടി/ഫിഷറീസ് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ഉണ്ട്. ഡിഗ്രി അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി  പങ്കെടുക്കാം.
അപേക്ഷകര്‍  അഭിമുഖത്തിൽ പങ്കെടുക്കുവാൻ ഈ ലിങ്ക് ഉപയോഗിക്കണം.
https://meet.google.com/mcz-fdom-ktg
ഫോണ്‍: 9496366741/8547618290. വെബ്സൈറ്റ്: ww.kicma.ac.in

date