Post Category
മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് ബസ് സമരം മാറ്റി വെച്ചു
ദേശീയപാതയിൽ നടാലിൽ അടിപ്പാതയ്ക്കായി ആവശ്യം ഉന്നയിച്ച് കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിലെ മുഴുവൻ സ്വകാര്യ ബസുടമകളും ജൂലൈ ഒന്ന് ചൊവ്വാഴ്ച മുതൽ ആരംഭിക്കാനിരുന്ന സമരം രജിസ്‌ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമായുള്ള ചർച്ചയെ തുടർന്ന് മാറ്റിവെച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന മേഖലാതല അവലോകന യോഗത്തിൽ ഈ വിഷയം അജണ്ടയായി പരിഗണിക്കുമെന്നും തീരുമാനത്തിലേക്ക് കടക്കുമെന്നുമുള്ള മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരത്തിൽനിന്ന് പിൻമാറിയത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, എഡിഎം കല ഭാസ്‌കർ, അസിസ്റ്റൻറ് കലക്ടർ എഹ്‌തെദ മുഫസിർ, ബസുടമകളുടെ പ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
date
- Log in to post comments