Skip to main content

പഴശ്ശി ഡാമിലെ ജലനിരപ്പ്  ഉയരുന്നു; ജാഗ്രതാ മുന്നറിയിപ്പ്

കുടിവെള്ള വിതരണത്തിന്റെ ആവശ്യാർഥം പഴശ്ശി ഡാമിൽ 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിക്കുന്നതിന്റെ ഭാഗമായി ഷട്ടറുകൾ താഴ്ത്തിയതിനാൽ ഡാമിലെ ജലനിരപ്പുയരുന്നു. നിലവിൽ 16.41 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഡാമിന്റെ മുകൾ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുടിവെള്ള വിതരണത്തിന് ഡാമിൽ 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിരിക്കണമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ നിർദ്ദേശം നൽകിയിരുന്നു. ഇതിനാലാണ് തിങ്കളാഴ്ച രാവിലെ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ ഓപ്പറേറ്റ് ചെയ്ത് ജലം 18 മീ. മുകളിൽ സംഭരിക്കുന്നത്തിനുള്ള നടപടികൾ സ്വീകരിച്ചത്. ഡാമിന്റെ ആകെയുള്ള 16 ഷട്ടറുകളിൽ 13 എണ്ണമാണ് തുറന്നിരിക്കുന്നത്. ഇവയിൽ അഞ്ച് ഷട്ടറുകൾ ഒരു മീറ്റർ വീതം താഴ്ത്തിയാണ് ജലനിരപ്പ് ഉയർത്തുന്നതിനുള്ള ക്രമീകരണം നടത്തുന്നത്.
 

date