Skip to main content

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം:അപേക്ഷ ജൂലൈ അഞ്ച് വരെ

മംഗലം, ചിറ്റൂര്‍, പാലപ്പുറം ഐ ടി ഐ കളിലേക്ക് അപ്രന്റീസ് ക്ലര്‍ക്കുമാരെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. നിശ്ചിതയോഗ്യതയുള്ള പട്ടികജാതി  വിഭാഗം യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. 18 നും 35 നും മധ്യേ പ്രായമുള്ളവരും ബിരുദവും ഡി സി എ (ഡി സി എ)/ സി ഒ പി എ (സി ഒ പി എ), മലയാളം കമ്പ്യൂട്ടിങ്  പരിജ്ഞാനമുളളവരുമായിരിക്കണം അപേക്ഷകര്‍.  താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി  ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്കണം. അപ്രന്റീസ് ക്ലര്‍ക്കുമാരായി ട്രെയിനിങ് ലഭിച്ചവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കില്ല. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ഐ ടി ഐകളില്‍ നിന്നും ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0491 2505005.
 

date