Post Category
പല്ലശ്ശന ഗ്രാമപഞ്ചായത്തില്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
പല്ലശ്ശന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2024- 25 അധ്യയന വര്‍ഷത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കെ. ബാബു എം.എല്‍.എ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ-പ്ലസ് നേടിയ 57 വിദ്യാര്‍ഥികളെയും ഉന്നത വിജയം നേടിയ മറ്റ് 154 കുട്ടികളെയുമാണ് അനുമോദിച്ചത്. കൂടാതെ എല്‍.എസ്.എസ് വിജയികളായ 11 പേരെയും യു.എസ്.എസ് വിജയികളായ മൂന്ന് പേരെയും അനുമോദിച്ചു.
പല്ലശ്ശനഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. സായ് രാധ പരിപാടിയില്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അശോകന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. കെ. യശോദ, കെ. അനന്തക്യഷ്ണന്‍, ഗിരിജ അശോകന്‍, എസ്. അശോകന്‍, സി. അംബുജാക്ഷന്‍, കെ.വിജയലക്ഷ്മി, കെ. മണികണ്ഠന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. മഹേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments