Post Category
ശുചിമുറി ബ്ലോക്കുകള്‍ ഉദ്ഘാടനം ചെയ്തു
പുതുക്കോട് ഗ്രാമപഞ്ചായത്തിലെ സര്‍വ്വജന എച്ച്.എസ്.എസ് സ്കൂളില്‍ പുതിയതായി നിര്‍മ്മിച്ച ശുചിമുറി ബ്ലോക്കുകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപ നിര്‍മാണ ചെലവിലാണ് ശുചിമുറികള്‍ നിര്‍മിച്ചിരിക്കുന്നത്. 228 ചതുരശ്ര അടിയില്‍ ആണ് കുട്ടികള്‍ക്കും, 127 പെണ്കുട്ടികള്ക്കുമായാണ് ശുചിമുറി നിര്‍മിച്ചിരിക്കുന്നത്.
പരിപാടിയില്‍ ജില്ല പഞ്ചായത്ത് അംഗം പി.എം.അലി, പുതുക്കോട് ഗ്രാമ പഞ്ചായത്ത് അംഗം ബി.ബിനീഷ്, പി.ടി.എ.പ്രസിഡന്റ് ഷൗക്കത്തലി, പ്രിന്‍സിപ്പല്‍ ബിജി ടീച്ചര്‍, പ്രധാന അധ്യാപകന് മധു എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments