Skip to main content

പേവിഷബാധ ബോധവല്‍ക്കരണവും വന്യ മൃഗ ജാഗ്രത നിര്‍ദ്ദേശവും നല്‍കി

 

 മലയോര മേഖലയായ നെല്ലിയാമ്പതിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ പേവിഷബാധ ബോധവല്‍ക്കരണവും വന്യ മൃഗ ജാഗ്രത നിര്‍ദ്ദേശവും നല്‍കി. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സീതാര്‍കുണ്ട് ജി.എല്‍.പി.എസ് , ചന്ദ്രാമല ഇ.എല്‍.പി.എസ് , പോത്തുപാറ എം.ഇ.എല്‍.പി.എസ് , പോളച്ചിറക്കല്‍ പി.എച്.എസ്.എസ്  എന്നീ വിദ്യാലയങ്ങളിലാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. വിദ്യാര്‍ത്ഥികള്‍ പേ വിഷ ബാധക്കെതിരെ പ്രതിജ്ഞ എടുത്തു. പേവിഷബാധ പ്രതിരോധത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന പോസ്റ്റര്‍ സ്റ്റിക്കര്‍ രൂപത്തിലാക്കി സ്‌കൂളുകളില്‍ പതിപ്പിച്ചു. നെല്ലിയാമ്പതിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കരടി ആക്രമണത്തിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ ആരോഗ്യം ജോയ്സണ്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. കുട്ടികളും രക്ഷകര്‍ത്താക്കളും രാത്രി കാലങ്ങളില്‍ പാടിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ടോര്‍ച് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അനാവശ്യ രാത്രി സഞ്ചാരം ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു.  പരിപാടിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബി. അഫ്‌സല്‍, സൈനു സണ്ണി, എസ്. ശരണ്‍റാം,  ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് സുധിന സുരേന്ദ്രന്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

date