Skip to main content

*ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗം ചേർന്നു*

 

 

 തൃശ്ശൂർ ജില്ലാ ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗം ചേർന്നു. ജില്ലയിലെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിന് കൈക്കൊണ്ട വിവിധ നടപടികളുടെ പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി. ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സൗജന്യമായി ഫുഡ് സേഫ്റ്റി സൂപ്പർവൈസിംഗ് പരിശീലനം നൽകാൻ തീരുമാനിച്ചു. സ്കൂൾ പാചക തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകി ഉപജില്ലാ അടിസ്ഥാനത്തിൽ ക്ലസ്റ്ററുകൾ തിരിച്ച് പരിശീലനം നൽകാനും ചെറുകട സംരംഭം, സിവിൽ സപ്ലൈ, വഴിയോരക്കച്ചവടം, ഹോട്ടലുകൾ തുടങ്ങിയ ഭക്ഷ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പരിശീലനം നൽകും. ഭക്ഷ്യ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ഹെൽത്ത് കാർഡുകൾ, തട്ടുകടകൾ മുതൽ ഹോട്ടലുകൾ വരെയുള്ള ഭക്ഷണശാലകൾ, മത്സ്യ കച്ചവടം, കുടിവെള്ള ഗുണനിലവാരം തുടങ്ങിയ പരിശോധനകൾ കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു.

 

  കളക്ടറേറ്റിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ കെ സുജയൻ, ജില്ലാ റൂറൽ സബ് ഇൻസ്പെക്ടർ കെ രാധാകൃഷ്ണൻ, തൃശ്ശൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ സിക്ത മോൾ, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് ടു എ ജെ ആന്റോ, ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ സി എസ് രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

 

date