*മാലിന്യ സംസ്കരണ രംഗത്ത് പുതിയ നേട്ടവുമായി കുന്നംകുളം നഗരസഭ*
ജൂണ്‍ മാസത്തില്‍ 37 വാര്‍ഡുകളിലെയും വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയിൽ നിന്ന് അജൈവ മാലിന്യ ശേഖരണത്തില്‍ 100 ശതമാനം യൂസര്‍ഫീ കളക്ഷന്‍ നേട്ടം കൈവരിച്ചും ഹരിതമിത്രം ആപ് വഴി യൂസര്‍ഫീ കളക്ഷൻ ഡിജിറ്റലൈസ് ചെയ്തും നഗരസഭ ഇരട്ടനേട്ടം കൈവരിച്ചു.
വീടുകളിലും സ്ഥാപനങ്ങളിലും പതിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്താണ് യൂസര്‍ഫീ കളക്ഷൻ എൻട്രി വരുത്തുന്നത്. ഏതൊരാൾക്കും എവിടെ നിന്നും നഗരസഭയിലെ അജൈവ മാലിന്യ ശേഖരണ വിവരം കൃത്യമായി വിലയിരുത്തുന്നതിന് ഈ സംവിധാനത്തിലൂടെ കഴിയും. ഹരിത കർമ്മസേനക്ക് നൽകിയ സ്മാർട്ട് ഫോൺ ഉപയോഗിച്ചാണ് സ്കാൻ ചെയ്ത് എൻട്രി നടത്തുന്നത്. ഓരോ ഹരിത കർമ്മ സേനാംഗവും ഇതിനുള്ള പ്രാവീണ്യം കരസ്ഥമാക്കി.
സമ്പൂർണ്ണ ഡിജിറ്റലൈസേഷനും യൂസർ ഫീ കളക്ഷനും പൂർണ്ണമാക്കാൻ കഴിഞ്ഞു എന്നത് നഗരസഭയെ സംബന്ധിച്ച് വലിയ നേട്ടമാണ്. നല്ല വീട്, നല്ല നഗരം പദ്ധതിയുടെ തുടർച്ചയായി കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ഭരണസമിതിയും പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗവും ഹരിത കർമ്മ സേനയും നടത്തിയ നിരന്തര ഇടപെടലിന്റെ ഫലമാണിത്. 76 ഹരിതകര്‍മ്മ സേനാംഗങ്ങളെ വിന്യസിപ്പിച്ചാണ് നഗരസഭയില്‍ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
1.5 ടൺ അജൈവ മാലിന്യം ദിവസേന ശേഖരിക്കുന്നതിനും അവ തരം തിരിച്ച് പ്രോസസിംഗ് നടത്തുന്നതിനും ഹരിത കർമ്മസേനയ്ക്ക് കഴിയുന്നുണ്ട്.
അജൈവ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന് രണ്ട് ആര്‍.ആര്‍.എഫുകളും മൂന്ന് എംസിഎഫുകളും രണ്ട് ബെയ്ലിങ് മെഷീനും കുറുക്കന്‍പാറയിലെ മാലിന്യ സംസ്കരണ പ്ലാന്റായ ഗ്രീന്‍പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ളത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ദിശാബോധം നല്‍കുന്നു.
- Log in to post comments