Post Category
*കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്ത -കർഷക സഭയ്ക്ക് തുടക്കം*
കാടുകുറ്റി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത-കർഷകസഭ ആരംഭിച്ചു. കൃഷിഭവൻ അങ്കണത്തിൽ നടന്ന പരിപാടി തെങ്ങിൻതൈ വിതരണം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
പച്ചക്കറി തൈകൾ, ചെണ്ടുമല്ലി തൈകൾ, ജമന്തി തൈകൾ, ഫലവൃക്ഷ തൈകൾ, ജൈവവളങ്ങൾ തുടങ്ങിയവ വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തെങ്ങിൻ തൈകൾ, സ്യൂഡോമൊണാസ് എന്നിവ സബ്സിഡി നിരക്കിലും ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാഖി സുരേഷ്, വാർഡ് മെമ്പർ മോളി തോമസ് എന്നിവർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments