Post Category
*തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു*
കുന്നംകുളം നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ മിനി ടൗൺ ഹാളിൽ നടന്ന ക്യാമ്പ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സജിനി പ്രേമന്‍ ഉദ്ഘാടനം ചെയ്തു.
250 ഓളം പേര്‍ ക്യാമ്പിൽ പങ്കെടുത്തു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രിയ സജീഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി. സോമശേഖരന്‍, കൗൺസിലർമാരായ ഷീജ ഭരതന്‍, ഷാജി ആലിക്കല്‍, സെക്രട്ടറി കെ.ബി വിശ്വനാഥന്‍, തൊഴിലുറപ്പ് വിഭാഗം അസി.എഞ്ചിനിയർ സാന്ദ്രമോള്‍ കെ.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments