*ഞാറ്റുവേല ചന്തയൊരുക്കി അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്*
കേരള അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സഹകരണത്തോടെ അവിണിശ്ശേരി കൃഷിഭവനും അവിണിശ്ശേരി ഗ്രാമപഞ്ചായത്തും സംയുക്തമായി കാർഷിക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ആനക്കല്ല് കുന്നത്ത് വിളപ്പ് പ്ലാസയിൽ വച്ച് നടന്ന പരിപാടി കുരുമുളക് തൈകൾ വിതരണം ചെയ്തുകൊണ്ട് സിസി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജൈവവളങ്ങൾ, ചകിരിച്ചോറ് കമ്പോസ്റ്റ്, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, ഫലവൃക്ഷ തൈകൾ എന്നിവ ചന്തയിൽ വിൽപനക്കായി ഉണ്ടായിരുന്നു. കൂടാതെ കൃഷിവകുപ്പിന്റെ നല്ലയിനം തെങ്ങിൻ തൈകളും 50 ശതമാനം സബ്സിഡിയിൽ വില്പനക്കുണ്ടായിരുന്നു.
അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹരി സി. നരേന്ദ്രൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചേർപ്പ് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മാലിനി സി.ഡി വിവിധ കൃഷി വകുപ്പ്, ജനകീയ ആസൂത്രണ പദ്ധതികളെക്കുറിച്ച് വിശദമായി സംസാരിച്ചു. വൈസ് പ്രസിഡൻ്റ്
ഗീതാ സുകുമാരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ഐ ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോസിലി ജോയ്, ഗീതാ ശ്രീധരൻ, സുനിൽ ചാണശ്ശേരി, വാർഡ് മെമ്പർമാരായ സായ രാമചന്ദ്രൻ, രമണി നന്ദകുമാർ, വൃന്ദാ ദിനേഷ്, ഇന്ദിരാ ജയകുമാർ, കൃഷി ഓഫീസർ ഷഹനാസ് എം. ആർ, കൃഷി അസിസ്റ്റൻ്റ് ലിഷ കെ.ആർ, ഫീൽഡ് അസിസ്റ്റൻ്റ് ഹേന സജീവ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments