Skip to main content

*എറിയാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു*

 

 

 എറിയാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ അങ്കണവാടി റോഡ് നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച റോഡ് ഇ ടി ടൈസൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. എറിയാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി കെ അസീം അധ്യക്ഷത വഹിച്ചു.

 

 250 മീറ്റർ നീളത്തിൽ നിർമിച്ച അങ്കണവാടി റോഡ് ടൈൽവിരിച്ച് മനോഹരമാക്കിയാണ് സഞ്ചാരയോഗ്യമാക്കിയിട്ടുള്ളത്.

ചടങ്ങിൽ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ, മതിലകം ബ്ലോക്ക് മെമ്പർ നൗഷാദ് കറുകപ്പാടത്ത്, വാർഡ് വികസന സമിതി കൺവീനർ കെ വി പ്രദീപ്, സി ഡി എസ് അംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

date