*വിദ്യാർത്ഥി സേവനസംഗമം ഇ. ടി. ടൈസൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു*
ഇരിങ്ങാലക്കുട നഗരസഭ ജൂൺ 27 മുതൽ ജൂലായ് 6 വരെ മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം -2025 ൻ്റെ വിദ്യാർത്ഥി സേവനസംഗമം ഇ.ടി. ടൈസൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിലെ മികച്ച എൻ എസ് എസ് വളണ്ടിയർമാരെ മൊമെൻ്റോ നൽകി ആദരിച്ചു.
മുൻസിപ്പൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻമാരായ സി.സി. ഷിബിൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, മിനി ജോസ് ചാക്കോള, സാനി സി.എം, അമ്പിളി ജയൻ, മുനിസിപ്പൽ സെക്രട്ടറി എം. എച്ച് ഷാജിക്, കോ- ഓർഡിനേറ്റർ പി.ആർ. സ്റ്റാൻലി, മുനിസിപ്പൽ റവന്യു സൂപ്രണ്ട് ഹസീന,മുനിസിപ്പൽ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, എൻ എസ് എസ് വളണ്ടിയർമാർ, കമ്മിറ്റിയംഗങ്ങൾ, കർഷകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് സംഗമസാഹിതി അവതരിപ്പിച്ച സെമിനാറിൽ പ്രൊഫ. ലക്ഷ്മണൻ നായരുടെയും കൃഷ്ണകുമാർ മാപ്രാണത്തിൻ്റെയും പുസ്തകങ്ങളുടെ പ്രകാശനവും നിർവ്വഹിച്ചു. കാർഷിക സെമിനാറിൽ
ശാസ്ത്രീയ പശു പരിപാലനത്തിൽ
ഡോ. എൻ കെ സന്തോഷ് വിഷയം അവതരിപ്പിച്ചു. തുടർന്ന് കൈകൊട്ടിക്കളിയും സാഗാസ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
- Log in to post comments