Skip to main content

*അമ്പാടി ലൈൻ റോഡും നമസ്തേ പുരം റോഡും നാടിന് സമർപ്പിച്ചു* 

 

 

നടത്തറ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ നമസ്തേപുരം റോഡും മൂന്നാം വാർഡിലെ അമ്പാടി ലൈൻ റോഡും ആണ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നാടിന് സമർപ്പിച്ചത്. 

 

മന്ത്രി അഡ്വ. കെ രാജന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് രണ്ട് റോഡുകളും നിർമ്മിച്ചത്.

 

നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. പി ആർ രജിത്ത്, ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, പഞ്ചായത്തിലെ മൂന്നാം വാർഡംഗം ഇ. ആർ പ്രദീപ്, ഉൾപ്പെടെയുള്ള ഗ്രാമപഞ്ചായത്തംഗങ്ങളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

date