ജില്ലാ ആസൂത്രണ സമിതി യോഗം: തദ്ദേശസ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഗ്രാന്റ് സ്പില്‍ഓവര്‍ ഭേദഗതി പദ്ധതിക്ക് അംഗീകാരം
ജില്ലയിലെ 21 തദ്ദേശസ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഗ്രാന്റ് സ്പില്‍ഓവര്‍ ഭേദഗതി പദ്ധതിക്ക് അംഗീകാരമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം. പത്തനംതിട്ട നഗരസഭ, ഇലന്തൂര്‍, പന്തളം, കോന്നി, പറക്കോട്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുകള്‍, തണ്ണിത്തോട്, മെഴുവേലി, ഏനാദിമംഗലം, അരുവാപ്പുലം, അയിരൂര്‍, തുമ്പമണ്‍, ഇലന്തൂര്‍, മലയാലപ്പുഴ, പള്ളിക്കല്‍, ഏഴംകുളം, ആറന്മുള, നെടുമ്പ്രം, പന്തളം തെക്കേക്കര, ചെറുകോല്‍, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. അടൂര്‍, പത്തനംതിട്ട നഗരസഭകളുടെ ഖരമാലിന്യ പരിപാലന പദ്ധതിക്കും അംഗീകാരമായി. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ പുരോഗതിയും വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, അംഗങ്ങളായ സാറാ തോമസ്, വി റ്റി അജോമോന്‍, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments