Skip to main content

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പ്

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ പത്ത് അനധ്യാപക തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

അഞ്ച് സെക്ഷൻ ഓഫീസർമാർ, ഒരു അസിസ്റ്റൻ്റ് രജിസ്ട്രാർ, ഒരു ഡെപ്യൂട്ടി രജിസ്ട്രാർ, രണ്ട് അസിസ്റ്റൻ്റുമാർ, ഒരു പ്രൊഫഷണൽ അസിസ്റ്റൻ്റ് തസ്തികകളാണ് സൃഷ്ടിച്ച് ഉത്തരവായിരിക്കുന്നത്. ഈ തസ്തികകളിലേക്ക് അന്തർസർവ്വകലാശാല മാറ്റം വഴിയോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ ജീവനക്കാരെ പുനർവിന്യസിക്കാനും അനുമതി നൽകിയിട്ടുണ്ട് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

2012ൽ സ്ഥാപിതമായ സർവ്വകലാശാലയിൽ നിലവിൽ അനധ്യാപക വിഭാഗത്തിൽ ഒരു ജീവനക്കാരി മാത്രമാണുള്ളത്. ചട്ടപ്രകാരം കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെ ഉപയോഗിച്ചാണ് ഇപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾ. നാക് അക്രഡിറ്റേഷൻ നടപടികളിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് തസ്തികകൾ അനുവദിച്ചിരിക്കുന്നത് - മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

 

date