Post Category
പ്രയുക്തി തൊഴില്‍മേള: 139 പേര്‍ക്ക് നിയമനം
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ നടത്തിയ പ്രയുക്തി തൊഴില്‍മേളയില്‍ 139 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചു. 455 പേരെ വിവിധ സ്ഥാപനങ്ങളിലെ ജോലിക്കായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു.
വി.കെ പ്രശാന്ത് എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജയന്‍ എം അധ്യക്ഷത വഹിച്ചു. നെട്ടയം വാര്‍ഡ് കൗണ്‍സിലര്‍ നന്ദ ഭാര്‍ഗ്ഗവ് പങ്കെടുത്തു.
date
- Log in to post comments